കേരളത്തിൽ നിന്നുള്ള ആദ്യത്തെ നിക്സി അംഗീകൃത ഡൊമെയ്ൻ നാമം രജിസ്ട്രാർ ഞങ്ങളാണ്, രെജിസ്ട്രേഷനും , പുതുക്കലിനും , ഡൊമെയ്ൻ നാമം ട്രാൻസ്ഫെറിനും ഒരേ നിരക്കുകൾ എടുക്കുന്ന ഞങ്ങളുടെ പ്രധാന പ്രത്യേകത "വില സ്ഥിരതയാണ്"
.കോം മുതൽ എഴുനൂറിൽ പരം മറ്റു ഡൊമെയ്ൻ നാമം രെജിസ്ട്രേഷൻസും മിതമായ നിരക്കിൽ നിങ്ങൾക്കു ഞങ്ങളുടെ പോർട്ടൽ മുഖാന്തിരം രേഖപ്പെടുത്താവുന്നതാണ് അത് കൂടാതെ ഇപ്പോൾ നിങ്ങളുടെ പ്രധാന പ്രവർത്തന മേഖലയെ സൂചിപ്പിക്കുന്ന .ക്ലിനിക് .ട്രേഡിങ്ങ് .അപ്പാർട്മെന്റ്സ് എന്നിങ്ങനെ നിരവധി ഡൊമൈന്സ് ഞങ്ങൾ രേഖപ്പെടുത്തുന്നു , ഞങ്ങളുടെ പോർട്ടൽ നൽകുന്ന വിപുലീകരിച്ച തിരച്ചിലിലൂടെ നിങ്ങൾക്കു ആവശ്യമുള്ള ഡൊമൈന്സ് തിരഞ്ഞെടുക്കാൻ സാധിക്കും
അന്താരാഷ്രീയവത്ക്കരിച്ച പ്രാദേശിക ഡൊമെയ്ൻ നാമം എന്നുദ്ദേശിച്ചതു ഹിന്ദിയിലും വടക്കേ ഇന്ത്യയിലും 2014 മുതൽ ഉണ്ടായിരുന്ന .भारत ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലും ഉണ്ടായിരുന്ന ഡൊമെയ്ൻ നാമം ഇപ്പോൾ മലയാളത്തിലും .ഭാരതം എന്ന പേരിൽ രേഖപ്പെടുത്താവുന്നതാണ്
ഞങ്ങളുടെ തുടക്കം പശ്ചിമേഷ്യൻ രാജ്യങ്ങളിലായിരുന്നത് കൊണ്ട് ഞങ്ങൾക്ക് .AE /.QA ചുരുങ്ങിയ ചിലവിൽ രേഖപ്പെടുത്തുവാൻ സ്ഥാപനങ്ങൾ നിലവിലുണ്ട്
നിങ്ങളുടെ വെബ്സൈറ്റ് ഏതു ബിസിനസ്സും ആയിക്കൊള്ളട്ടെ അതിന്റെ പണവും വെബ്സൈറ്റിലൂടെ തന്നെ ലഭിക്കുവാൻ ഒരു പേയ്‌മെന്റ് ഗേറ്റ് വേ അത്യാവശ്യമാണ്, ഞങ്ങൾ ഈ സേവനം നിങ്ങളുടെ സ്ഥാപനത്തിന്റെ ആവശ്യമായ രേഖകൾ സമര്പിക്കുകയാണെങ്കിൽ വെറും രണ്ടു മണിക്കൂറിനുള്ളിൽ പ്രയോഗക്ഷമമാക്കി തരുന്നതാണ്
നിങ്ങളുടെ സ്ഥാപനം ഇന്ത്യയിലോ പുറത്തോ ഡൊമെയ്ൻ നാമം രേഖപ്പെടുത്തുവാൻ അംഗീകൃതമായ സ്ഥാപനമാണെങ്കിൽ, നിങ്ങൾക്കു നിങ്ങളുടെ രെജിസ്ടറിയുമായി ആവശ്യമായ സാങ്കേതിക ബന്ധങ്ങൾ ഞങ്ങളുടെ ഗേറ്റ് വേ മുഖേന ചുരുങ്ങിയ ചിലവിൽ നിർവഹിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് : https://w3infotech.com/epp-registrar-gateway
നിങ്ങളുടെ സ്ഥാപനത്തിന് പ്രവർത്തി സംബന്ധമായ സാങ്കേതിക മികവോടു കൂടിയ ഇമെയിൽ സേവനങ്ങൾ വേണമെങ്കിൽ ഞങ്ങൾ കൊടുക്കുന്നതായിരിക്കും. അഞ്ചോ പത്തോ പതിനഞ്ചോ ജിബി സ്ഥലം റിസേർവ് ചെയ്തിട്ടുള്ള ഇമെയിൽ ബോക്സ് ആയിരിക്കും ഓരോ വ്യക്തിക്കും ആവശ്യാനുസരണം നൽകുന്നത്, നിങ്ങൾക്കു ഈ ഇമെയിൽ വിലാസങ്ങൾ നിങ്ങളുടെ മൊബൈൽ ഫോണിലോ ,കംപ്യൂട്ടറിലോ ഡൌൺലോഡ് ചെയ്യുകയോ അതല്ലെങ്കിൽ വെബ്മെയ്‌ൽ ലിങ്ക് ഉപയോഗിച്ച് വായിക്കുകയും മറുപടി നൽകുകയും ചെയ്യാം
ഞങ്ങളുടെ വിൻഡോസ് അല്ലെങ്കിൽ ലിനക്സ് വി പി എസ് ചുരുങ്ങില്ല സമയത്തിനുള്ളിൽ ആവശ്യമായ സാങ്കേതിക മികവുകളോടെ നിങ്ങളുടെ ആവശ്യാനുസരണം ഞങ്ങൾ തരുന്നതായിരിക്കും, നിങ്ങളുടെ വിവര സുരക്ഷിതത്വത്തിനു വേണ്ട എല്ലാ ക്രമീകരണങ്ങളും ഏതെങ്കിലും ഫയലിന്റെ ആദ്യത്തെ കോപ്പി നഷ്ടപ്പെടുകയാണെങ്കിൽ ഉപയോഗിക്കുവാനായി എടുക്കുന്ന രണ്ടാമത്തെ പകർപ്പിനുള്ള സാങ്കേതികത്വം ഞങ്ങൾ നൽകുന്നതായിരിക്കും
ഞങ്ങൾ ഡെഡിക്കേറ്റഡ് സെർവർ ഇന്ത്യയിലും വിദേശത്തും നൽകുന്നുണ്ട്, പ്രധാനമായി ഇന്ത്യയിലെ ചില സ്ഥാപനങ്ങൾക്ക് വിവര സുരക്ഷാ പാലിക്കേണ്ടുന്ന നിയമാവലി അനുസരിച്ചു ഇന്ത്യയിൽ തന്നെ വിവരം സൂക്ഷിക്കണമെങ്കിൽ അതിനുള്ള അവസരം നൽകുന്നതാണ്, അതുപോലെ യൂറോപ്പിലും അമേരിക്കയിലും സെർവേർസ് നല്കപ്പെടുന്നതാണ്
സേവനങ്ങൾ മറിച്ചു വില്കപ്പെടുന്നതു വിവര സാങ്കേതിക മേഖലയിൽ വളരെ പ്രാധാന്യമേറിയതാണ്,അപ്പോൾ ആ സേവനത്തിന്റെ പരിപാലനവും മറിച്ചു വിൽക്കുന്ന സ്ഥാപനത്തിന് നൽകാനാകും. ഇങ്ങനെ പലർക്കായി ഒരു സെർവർ പങ്കുവെച്ചു നൽകുന്ന സേവനമാണ് ഷെയേർഡ് റീസെല്ലർ ഹോസ്റ്റിങ് വിത്ത് ക്‌ളൗഡ് ലിനക്സ് , ഇതിന്റെ പ്രത്യേകത ചുരുങ്ങിയ ചിലവിൽ കൂടുതൽ സ്ഥാപനങ്ങൾക്ക് സേവനങ്ങൾ മറിച്ചു നൽകാനാകും എന്നതാണ് , ഓരോ വെബ്‌സൈറ്റിനും ഓരോ സി-പാനൽ എന്ന രീതിയിൽ ഡബ്ലിയൂത്രീ ഇൻഫോടെക് ഈ സേവനങ്ങൾ നൽകുന്നു
പഴയ പരമ്പരാഗത രീതിയിൽ വെബ്സൈറ്റും ഇമെയിലും മറ്റുള്ളവരുമായി പങ്കു വെച്ചിട്ടുള്ള ഒരേ സെർവറിൽ സൂക്ഷിക്കുന്ന സേവനങ്ങളും ഞങ്ങൾ ചുരുങ്ങിയ ചിലവിൽ സി-പാനൽ മുഖേന നൽകുന്നതാണ്
കോർപ്പറേറ്റ് മേഖലയിൽ ആവശ്യമായ സെർവറുകൾ ഡബ്ലിയു ത്രീ ഇൻഫോടെക്കിന്റെ നിയന്ത്രണത്തിൽ പരിപാലിച്ചു നടത്താവുന്നതാണ് ഇത് ഞങ്ങൾ വാർഷിക പരിപാലന കരാർ ആയിട്ടായിരിക്കും നടത്തുക
നിങ്ങളുടെ വെബ്‌സൈറ്റിൽ നിങ്ങളുടെ കസ്റ്റമേഴ്സ് തുടർച്ചയായി രഹസ്യ കോഡ് ഉപയോഗിച്ച് പ്രവേശിക്കുന്നുണ്ടോ? എങ്കിൽ അവരുടെ ഈ കോഡുകൾ എസ് എസ് എൽ ഉപഗോഗിച്ചാൽ സാധാരണ സൈബർ ചരന്മാർക് കവർന്നെടുക്കാവുന്ന ഇംഗ്ലീഷ് പദങ്ങളല്ലാതെ രഹസ്യ കോഡുകളാക്കി നെറ്റ്‌വർക്കിന്റെയോ ഇന്റെര്നെറ്റിന്റെയോ സഹായത്താൽ സെർവറിൽ എതാൻ സഹായിക്കും