ഞങ്ങളുടെ ഡൊമൈന്സ്നോടുള്ള അഭിനിവേശം അല്ലെങ്കിൽ അതിതാത്പര്യത്തിന്റെ തുടക്കം രണ്ടായിരത്തി ഏഴിൽ പശ്ചിമേഷ്യൻ നഗരങ്ങളുടെ മധ്യത്തിൽ തുടങ്ങിയ ഒരു സ്വപ്ന സാഷ്‌കാരത്തിലൂടെ ആയിരുന്നു
അകൃത്രിമമായ പ്രവർത്തന വേഗതയോടെയും, ചിന്താവേഗമുള്ള സാങ്കേതിക ഉപദേശങ്ങളോടെയും വ്യത്യസ്ത പുലർത്താൻ എന്നും ഞങ്ങൾ ശ്രമിച്ചു പോന്നിരുന്നു
ലോകം മാറ്റങ്ങളിലേക്കു മുന്നേറിയ ഇന്റർനെറ്റിന്റെ പ്രചാര സമയങ്ങളിൽ ആ ബ്രിഹത്തായ ആശയവിനിമയ സംവിധാനത്തിന്റെ ഭാഗമാകാൻ ഞങ്ങളും ഞങ്ങളുടെ മാതൃ രാജ്യത്തു ചെറിയ ഒരു സംരംഭവുമായി എത്തിച്ചേർന്നു
ആ ആശയവിനിമയ സംവിധാനത്തിന്റെ വേഗത ഇന്ന് വളരെയേറെ മുന്നേറിക്കഴിഞ്ഞു .... ആഗോളവത്ക്കരണവും ഇന്റർനെറ്റ് എന്ന സാങ്കേതിക ആശയവിനിമയ സംവിധാനവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളിലെന്നപോലെ ....ഓരോ വ്യക്തികളിലേക്കും ...സ്ഥാപനങ്ങളിലേക്കും ... ...വ്യവസ്ഥിതികളിലേക്കും ...അവരാരും അറിയാതെ തന്നെ വേരൂന്നി .... അവരെ ഉപയോഗിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിലേക്കും ഉള്ള ബൗദ്ധിക സമ്പത്തുകളായി മാറിയിരിക്കുന്നു . ഇവിടെ നമ്മുടെ വർഗത്തിനോ വർണത്തിനോ ലിംഗഭേദത്തിനോ പ്രാധാന്യമില്ലാതെ മനുഷ്യനെ ഒന്നായി കണ്ടു അവരുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ടു അവരറിയാതെ തന്നെ കരുത്തേകുന്ന.
ഭാരതത്തിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കിക്കൊണ്ട് , നിങ്ങളുടെ ജീവിതത്തിന്റെ സാങ്കേതിക താളത്തിന്റെ ഭഗവാക്കാകാൻ സാധിക്കുമെന്ന് കരുതികൊണ്ടാണ് ഞങ്ങൾ ഞങ്ങളെ പരിചയപ്പെടുത്തുന്നത്
ഡബ്ലിയു ഡബ്ലിയു ഡബ്ലിയു ഇൻഫോടെക് എന്ന ഞങ്ങളുടെ സ്ഥാപനം എല്ലാ മലയാളികൾക്കും വേണ്ടി മലയാളത്തിൽ നൽകുന്ന ഡൊമെയ്ൻ നാമം റെജിസ്ട്രേഷൻ പോർട്ടൽ
ഇവ കൂടാതെ എഴുനൂറിൽ പരം അന്താരാഷ്ട്ര വെബ്‌നാമങ്ങളും ലഭ്യമാണ്