ഡബ്ലിയു ത്രീ ഇൻഫോടെക് നിക്സി അംഗീകരിച്ച കേരളത്തിലെ ആദ്യ ഡൊമെയ്ൻ നാമം രജിസ്ട്രാർ ആണ് , നിങ്ങളുടെ ഡൊമെയ്ൻ നാമം ഞങ്ങളുടെ അടുത്തുനിന്നു നേരിട്ട് ചെയ്യാവുന്നതാണ് . ഞങ്ങളുടെ കമ്പനി നെയിം ഡബ്ലിയു ഡബ്ലിയു ഡബ്ലിയു ഇൻഫോടെക് എൽ എൽ പി താഴെ കാണുന്ന ലിങ്കിൽ കാണാവുന്നതാണ്
https://www.registry.in/accredited-registrars
ഡൊമൈന് 67 അക്ഷരങ്ങൾ ആകാം, അതിൽ പൂജ്യം മുതൽ ഒൻപതു വരെ നമ്പറുകളും എ മുതൽ ഇസഡ് വരെയുള്ള അല്ലെങ്കിൽ അന്താരാഷ്ട്രീയവത്ക്കരിച്ച പ്രാദേശിക ഭാഷ വെബ്നാമങ്ങൾക്കു പ്രാദേശിക ഭാഷയിലുള്ള അക്ഷരങ്ങളോ ഉപയോഗിക്കാം. പ്രത്യേക ചിഹ്നമായി - മാത്രം ഉപയോഗിക്കാം പക്ഷെ - ആദ്യത്തെയോ അവസാനത്തെയോ പദം - ആകാൻ പാടില്ല
ഒന്നും ആവശ്യമില്ല, നിങ്ങളുടെ മുഴുവൻ പേരും, വിലാസവും, ഫോൺ നമ്പറും, ഇമെയിൽ വിലാസവും സമർപ്പിക്കണം, നാല് തരത്തിലുള്ള സമ്പർക്ക വിവരങ്ങൾ നൽകേണ്ടതുണ്ട് അവയെ ഡൊമെയ്ൻ നാമം അധി കാരിയായും , കാര്യനിർവ്വാഹകനായും , സാങ്കേതിക വിദഗ്ദനായും സാമ്പത്തിക സമ്പർക്കമായും നൽകാവുന്നതാണ്, ഇവയെല്ലാം ഒരാളുമാകാം
നമ്മുടെ പ്രാദേശിക ഭാഷകളായ മലയാളത്തിലും, ഹിന്ദിയിലും, തമിഴിലും, തെലുങ്കിലും, മറാട്ടിയിലും,ബംഗാളിയിലും, ഗുജറാത്തിയിലും, ആസ്സാമീസിലും, ഓറിയയിലും, പാഴ്സിയിലും, ഉറുദുവിലും,അറബിക്കിലും ഒക്കെ .ഭാരതം എന്ന പേരിൽ അവസാനിക്കുന്ന ഡൊമെയ്ൻ നാമം രേഖപ്പെടുത്താൻ സാധിക്കും
ഇല്ല, ഭാരത സർക്കാരിന്റെ സ്വകാര്യത നിയമ പ്രകാരം പുറത്തു പറയാവുന്നവ മാത്രം WHOIS തിരച്ചിലിൽ ലഭ്യമായിരിക്കും
.ഇൻ ഡൊമെയ്ൻ നാമം ഇല്ലെങ്കിൽ .കോ.ഇൻ എടുക്കാം അല്ലെങ്കിൽ .കോം /.നെറ്റ് അല്ലെങ്കിൽ നിങ്ങളുടെ വ്യാപാര മേഖലയിലുള്ള വെബ്നാമങ്ങൾ ആയ .ട്രേഡിങ്ങ് .പ്രോപ്പർട്ടീസ് എന്നിങ്ങനെ ഉള്ള നിരവധി വികസിത തിരച്ചിലിൽ ലഭ്യമാണ്
മിക്കവാറും വെബ്നാമങ്ങൾ പണമടച്ച ഉടനെ തന്നെ രേഖപ്പെടുത്താം എന്നാൽ ചില ഡൊമൈനുകൾക്കു മാത്രം ചില രേഖകൾ സമർപ്പിക്കേണ്ടി വരും, അവ ചിലപ്പോൾ രേഖപ്പെടുത്തുവാൻ താമസം നേരിട്ടേക്കാം
ഡൊമെയ്ൻ നെയിം സർവീസ് എന്നത് ഒരു സേവനം ഡൊമെയ്ൻ നാമം രെജിസ്ട്രാറോ ഹോസ്റ്റിങ് സേവനദാതാക്കളോ അവരുടെ ഉപഭോക്താക്കൾക്കായി നൽകുന്നതാണ്, ഡി എൻ എസ് സേവനത്തിലൂടെ നിങ്ങൾക്കു തീരുമാനിക്കാം നിങ്ങളുടെ വെബ്സൈറ്റ് എവിടെ ഹോസ്റ്റ് ചെയ്യാമെന്നും നിങ്ങളുടെ സബ് ഡൊമെയ്ൻ നാമം എവിടെ ഹോസ്റ്റ് ചെയ്യണമെന്നും നിങ്ങളുടെ ഇമെയിൽ എവിടെ ഹോസ്റ്റ് ചെയ്യണമെന്നും എല്ലാം, ഇതെല്ലാം പല സ്ഥലങ്ങളിലായി പല സെർവറിൽ പ്രസിദ്ധീകരിക്കാവുന്നതാണ്
ഡബ്ലിയു ത്രീ ഇൻഫോടെക്കിൽ നിങ്ങളുടെ ഡൊമെയ്ൻ നാമത്തിന്റെ നേരെ വലത്തേ അറ്റത്തുള്ള "കാര്യനിർവഹണം" എന്നതിൽ അമർത്തിയാൽ " നെയിം സെർവർ /ഡി എൻ എസ് " കാണുവാൻ സാധിക്കും, ഇവിടെ നിന്നാണ് നെയിം സെർവേർസ് മാറ്റേണ്ടതും അല്ലെങ്കിൽ ഡബ്ലിയു ത്രീ ഇൻഫോടെക്കിന്റെ തന്നെ നെയിം സെർവേർസ് ഉപയോഗിച്ച് ഡി എൻ എസ് രേഖകൾ പുതുക്കുവാനോ മാറ്റുവാനോ സാധിക്കും
IDN എന്നെഴുതിയ തലക്കെട്ടു തിരഞ്ഞെടുത്തു അമർത്തുക ഇടത്തെ വശത്തു നിങ്ങൾക്കാവശ്യമായ ഡൊമെയ്ൻ നാമം എഴുതിയ ശേഷം വലതു വശത്തെ ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്ന് .ഭാരതം എന്ന എക്സ്റ്റൻഷൻ തിരഞ്ഞെടുത്തിട്ടു " തിരയൂ " എന്ന ബട്ടൺ അമർത്തിയാൽ ഡൊമെയ്ൻ നാമം ഉണ്ടെങ്കിൽ കാണിക്കുന്നതായിരിക്കും പിന്നെ നിങ്ങളുടെ ബന്ധപ്പെടുവാനുള്ള വിവരങ്ങൾ കൊടുത്തിട്ടു സൗജന്യ അംഗത്വം എടുത്തു പണമടക്കലിലേക്കു പോകാം
http://വെബ്നാമം.ഭാരതം വെബ്സൈറ്റിൽ പ്രവേശിച്ചിട്ടു , നിങ്ങളുടെ ഡൊമെയ്ൻ നാമത്തിന്റെ നേരെയുള്ള "പുതുക്കൂ" എന്ന ബട്ടൺ അമർത്തി ഡൊമെയ്ൻ നാമം കാലാവധി എപ്പോൾ വേണോമെങ്കിലും പുതുക്കാം
നോക്കൂ , നിങ്ങളുടെ .ഇൻ മുതലുള്ള ഭാരതത്തിലെ പ്രാദേശിക ഭാഷ വെബ് നാമം ആണെങ്കിൽ മാത്രം 48 മണിക്കൂറിനുള്ളിൽ റദ്ദ് ചെയ്തു പണം തിരികെ വാങ്ങിക്കാവുന്നതാണ് , അല്ലെങ്കിൽ റദ്ദ് ചെയ്യാൻ സാധിക്കും പണം തിരികെ ലഭിക്കുന്നതല്ല
നിങ്ങളുടെ സമ്പർകാവിവരങ്ങൾ മാറ്റുന്നതോടൊപ്പം ഞങ്ങൾ പ്രസ്തുത രെജിസ്റ്ററിയെയും വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് അറിയിക്കാറുണ്ട് , ഏതാനും നിമിഷങ്ങൾക്കുള്ളിൻ ഈ വിവരങ്ങൾ മാറ്റങ്ങളോടെ പ്രസിദ്ധീകരിക്കാറുണ്ട്
http://വെബ്നാമം.ഭാരതം വെബ്സൈറ്റിൽ നിങ്ങളുടെ ഡൊമൈനിന്റെ നേരെ വലത്തേ അറ്റത്തുള്ള "കാര്യനിർവഹണം" എന്ന ബട്ടണിൽ അമർത്തിയാൽ " നെയിം സെർവർ / ഡി എൻ സ് " കാണുവാൻ സാധിക്കും, ഇവിടെ "A " രേഖകൾ പ്രത്യേകിച്ച് "www " എന്നതും ശൂന്യമായി കാണുന്ന ഒരു "A " രേഖയിലും, വെബ്സൈറ്റ് പ്രസിദ്ധീകരിക്കാൻ പോകുന്ന സെർവറിന്റെ ഐ പി അഡ്രസ് നൽകിയാൽ മതി
ഒരിക്കൽ രേഖപ്പെടുത്തിയ ഡൊമെയ്ൻ നാമം തിരുത്തുവാൻ സാധിക്കുന്നതല്ല, പുതിയ ഡൊമെയ്ൻ നാമം രേഖപ്പെടുത്തേണ്ടി വരും, അപ്പോൾ പഴയതോ? നോക്കൂ , നിങ്ങളുടെ .ഇൻ മുതലുള്ള ഭാരതത്തിലെ പ്രാദേശിക ഭാഷ ഡൊമെയ്ൻ നാമം ആണെങ്കിൽ മാത്രം 48 മണിക്കൂറിനുള്ളിൽ റദ്ദ് ചെയ്തു പണം തിരികെ വാങ്ങിക്കാവുന്നതാണ് , അല്ലെങ്കിൽ റദ്ദ് ചെയ്യാൻ സാധിക്കും പണം തിക്കികെ ലഭിക്കുന്നതല്ല
കൂടുതൽ വിവരങ്ങൾക്ക് support@w3infotech.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്
നിങ്ങൾ ഞങ്ങളുടെ അടുത്ത് ഡൊമെയ്ൻ നാമം രേഖപ്പെടുത്തുമ്പോൾ നേരിട്ടോ ഒരു റീസെല്ലർ മുഖേനയോ ആകട്ടെ, രെജിസ്ട്രെൻറ് /ഉടമ ആണ് ഈ ഡൊമെയ്ൻ നാമത്തിന്റെ യഥാർത്ഥ, നിയമപരമായ അധികാരി. നിങ്ങളുടെ സമ്പർക്ക വിലാസം ശരിയാണെങ്കിൽ നിങ്ങളുടെ ഡൊമെയ്ൻ നാമം എന്നും നിങ്ങളുടേത് മാത്രമായിരിക്കും, നോക്കൂ,നിങ്ങളുടെ വെബ്നാമത്തിൽ ഒന്നും ഞങ്ങൾക്ക് താത്പര്യമില്ല, ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ അവ മുൻപേ സ്വന്തമാക്കിയേനെ!
ഇല്ല, ഡൊമെയ്ൻ നാമം എന്നത് ഒരു സംരംഭം തുടങ്ങുന്നതുപോലെ പേര് കണ്ടുപിടിച്ചു നമ്മുടെ പേരിൽ പണമടച്ചു രേഖപ്പെടുത്തുന്നതാണ് , ഈ ഡൊമെയ്ൻ നാമം നമുക്ക് ഇമെയിൽ സേവങ്ങൾക്കോ , വെബ്സൈറ്റ് ഉണ്ടെങ്കിൽ അതിനോ അല്ലെങ്കിൽ നിങ്ങൾ " പണിപ്പുരയിലാണ്" എന്നൊരു സന്ദേശത്തോടെ നിങ്ങളുടെ വിലാസമടക്കമുള്ള സമ്പർക്ക വിവരങ്ങൾ നൽകി പ്രസിദ്ധീകരിക്കുകയോ ആകാം
നിങ്ങളുടെ ഡൊമെയ്ൻ നാമം NIXI അല്ലെങ്കിൽ ഏതെങ്കിലും രജിസ്ട്രി യുടെ അംഗീകാരമുള്ള ഡബ്ലിയു ത്രീ ഇൻഫോടെക് പോലെയുള്ള സ്ഥാപനങ്ങളിലൂടെയാകാം രേഖപ്പെടുത്തിയിരിക്കുന്നത്, നിങ്ങളുടെ സാമ്പത്തികമായ ലാഭത്തിനും നല്ല സേവനത്തിനുമായി രജിസ്ട്രാറെ മാറാവുന്നതാണ്, ഈ മാറ്റത്തിനാണ് രജിസ്ട്രാർ മാറ്റം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . രണ്ടുപാധികളാണ് ഈ മാറ്റത്തിനായുള്ളത്, നിങ്ങൾ മാറ്റുവാൻ ഉദ്ദേശിക്കുന്ന പുതിയ രജിസ്ട്രാർ .ഇൻ/അല്ലെങ്കിൽ തത്തുല്യ രജിസ്ട്രാർ അംഗീകൃതമായിരിക്കണം,പിന്നെ നിർബന്ധമായും ഒരു വർഷത്തെ ഡൊമെയ്ൻ നാമം കാലാവധി പുതുക്കുകയും പണം നൽകുകയും ചെയ്യണം
ഇപ്പോഴത്തെ നിങ്ങളുടെ രജിസ്ട്രാറുടെ പക്കൽ നിന്നും ഇ പി പി കോഡ് അല്ലെങ്കിൽ ഡൊമെയ്ൻ നാമം Authorization കോഡ് വാങ്ങിച്ചു http://വെബ്നാമം.ഭാരതം വെബ്സൈറ്റിൽ പ്രവേശിച്ചു "ഡൊമെയ്ൻ നാമം ഞങ്ങളുടെ അടുത്തേക്ക് മാറ്റൂ" യിൽ അമർത്തി നിബന്ധനകൾ പാലിക്കുമെന്ന കരാർ സ്വീകരിച്ചു ഒരു വർഷത്തെ പുതുക്കുവാനുള്ള പണമടച്ചാൽ മൂന്ന് മുതൽ അഞ്ചു ദിവസത്തിനുള്ളിൽ ഡൊമെയ്ൻ നാമം നിങ്ങളുടെ അധീനതയിലുള്ള ഞങ്ങളുടെ രജിസ്ട്രാർ അക്കൗണ്ടിൽ വരും
ഡൊമെയ്ൻ നാമം ഒരു രെജിസ്ട്രാറിൽ നിന്നും മറ്റൊരു രെജിസ്ട്രാറിലേക്കു മാറ്റുന്ന സേവനം സൗജന്യമാണ് പക്ഷെ മിക്കവാറും രെജിസ്റ്ററികൾക്കും നിർബന്ധമായും ഒരു വർഷത്തെ പുതുക്കൽ ചെയ്തിരിക്കണം പണവും അടക്കണം
മൂന്നു മുതൽ അഞ്ചു ദിവസം വരെ ആണ് ഡൊമെയ്ൻ നാമം രജിസ്ട്രാർ മാറ്റത്തിനു എടുക്കുക, യാതൊരു തടസങ്ങളും ഇതുമൂലം ഉണ്ടാകാൻ സാധ്യതയില്ല
സാധിക്കും,പക്ഷെ ആ അന്താരാഷ്ട്ര രജിസ്ട്രാർ, ആ പ്രത്യേക എക്സ്റ്റൻഷൻ രേഖപ്പെടുത്തുവാൻ അംഗീകാരമുള്ളവരായിരിക്കണം
ഇല്ല, നിങ്ങൾ എവിടെനിന്നു ചെയ്ത ഡൊമെയ്ൻ നാമം ആണെങ്കിലും ഞങ്ങളുടെ അടുത്തേക്ക് മാറ്റുമ്പോൾ ബാക്കി കാലാവധിക്കുള്ള സേവനങ്ങൾ തരാൻ ഞങ്ങൾ ബാധസ്ഥരാണ്
കൂടുതൽ വിവരങ്ങൾക്ക് https://blog.w3infotech.com